- Advertisement -

- Advertisement -

വന്യമൃഗ ശല്യത്തിനെതിരെ പ്രമേയം പാസാക്കി ബത്തേരി നഗരസഭ

0

കടുവയടക്കമുള്ള വന്യമൃഗ ശല്യത്തിനെതിരെ പ്രമേയം പാസാക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ഇന്ന് വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സിലിലാണ് പ്രമേയം പാസാക്കിയത്. കടുവയെ കൂടുവച്ച് പിടികൂടി ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ചെയര്‍മാന്‍ ടി കെ രമേശാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി നഗരസഭയിലെ ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നഗരസഭ പ്രമേയം അവതരിപ്പിച്ചത്.കടുവയെ പിടികൂടാന്‍ നടപടി ഇല്ലെങ്കില്‍ വരും ദിവസം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനും കൗണ്‍സിലില്‍ തീരുമാനിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page