- Advertisement -

- Advertisement -

ബത്തേരി ടൗണില്‍ വാനരശല്യം രൂക്ഷം.

0

ബത്തേരി ടൗണില്‍ കുരങ്ങ് ശല്യം രൂക്ഷമായതോടെ വ്യാപാരികളും പൊതുജനങ്ങളും പൊറുതി മുട്ടിയിരിക്കുകയാണ്. ടൗണില്‍ ചുങ്കം, കോട്ടക്കുന്ന് ഭാഗങ്ങളിലാണ് വാനരശല്യം രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ വന്‍ കെട്ടിടങ്ങളുടെ മുകള്‍ഭാഗങ്ങളിലാണ് കൂട്ടമായി വാനരന്മാര്‍ തമ്പടിച്ചിരിക്കുന്നത്. ഇവിടെ നിന്നും പുറത്തിറങ്ങുന്ന വാനരകുട്ടം വ്യാപക നാശനഷ്ട്ടമാണ് കച്ചവടക്കാര്‍ക്കും, താമസക്കാര്‍ക്കും ഉണ്ടാക്കുന്നത്. കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുക്കുന്നതിന് പുറമെ പൈപ്പുലൈനുകളും, ടാപ്പുകളും തകര്‍ക്കുന്നു.

കുടാതെ വാനരന്മാര്‍ മാലിന്യങ്ങള്‍ റോഡുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും വലിച്ചെറിയുന്നതും പതിവ് കാഴ്ച്ചയാണ്. കഴിഞ്ഞ ദിവസം ചുങ്കത്തെ ഒരു സ്ഥാപനത്തില്‍ സുക്ഷിച്ചിരുന്ന വെയ്സ്റ്റുകള്‍ ടൗണില്‍ വാനരന്‍മാര്‍ നിരത്തിയിടുകയും പിന്നിട് സ്ഥാപനത്തിനെതിരെ നഗരസഭയില്‍ പരാതി ഉണ്ടാവുകയും ചെയ്ത സാഹചര്യംവരെ ഇവിടെ ഉണ്ടായി. ഇവയെ തുരത്താന്‍ ശ്രമിച്ചാല്‍ ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാനരന്‍മാരെ പിടികൂടി നീക്കം ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page