- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിട്ടുള്ള 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തസ്തിക, ഒഴിവകുളുടെ എണ്ണം, യോഗ്യത എന്നിവ യഥാക്രമം.
സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍
1, നിയമത്തില്‍ ിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം 2. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംന്ധിച്ച് മേഖലകളില്‍ സര്‍ക്കാര്‍/ എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീന് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയം. 3. കൗണ്‍സിലിങ്ങ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ( അഭികാമ്യം).
കേസ് വര്‍ക്കര്‍ 3, യോഗ്യത നിയമബിരുദം/ സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ിരുദം. 2. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംന്ധിച്ച് മേഖലകളില്‍ സര്‍ക്കാര്‍/എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം.
കൗണ്‍സിലര്‍ 1, യോഗ്യത സോഷ്യല്‍വര്‍ക്ക്/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദം, 2. സംസ്ഥാന/ ജില്ലാതലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ ക്ലിനിക്കുകളില്‍ കൗണ്‍സിലര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം.
ഐ.ടി.സ്റ്റാഫ് 1 യോഗത. ബിരുദവും കമ്പ്യൂട്ടര്‍/ ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമ 2. സംസ്ഥാന/ ജില്ലാ/എന്‍.ജി.ഒ ഐടി അടിസ്ഥാനമാക്കിയുള്ള ഓര്‍ഗനൈസേഷന്‍ തലത്തിലുള്ള ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍, വെബ് ബേസ്ഡ് റിപ്പോര്‍ട്ടിങ്ങ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ 3, യോഗ്യത. എഴുത്തും വായനയും അറിയുന്നവരായിരിക്കണം, മൂന്ന് വര്‍ഷം പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയില്‍ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.
വുമണ്‍ സെക്യൂരിറ്റി (നൈറ്റ്), 2, എഴുത്തും വായനയും അറിയുന്നവരായിരിക്കണം.
യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കല്‍പ്പറ്റ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ജൂണ്‍ 15 ന് വൈകീട്ട് 5 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 202120, 04936 206616
അധ്യാപക നിയമനം

പനമരം ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍. പി. എസ്. എ. അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുളള അഭിമുഖം മെയ് 26ന് രാവിലെ 9.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്:
ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജ്ജിതമാക്കാന്‍ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാര്‍ഡ്. സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും അക്ഷയ കേന്ദ്രങ്ങള്‍, ജനസേവാ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, എന്നിവ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാര്‍ കാര്‍ഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അപേക്ഷയോടൊപ്പം അതുകൂടി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാര്‍ഡും നല്‍കും. നിലവില്‍ യു.ഡി.ഐ.ഡി. കാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
മെയ് 31നകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതി വകുപ്പിലും ലഭ്യമാണ്. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരളാ സാമൂഹ്യസുരക്ഷാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: www.swavlambancard.gov.in. ഫോണ്‍: 04936 205307.

Leave A Reply

Your email address will not be published.

You cannot copy content of this page