കോണ്‍ഗ്രസ് ഭരണം നടത്തിവരുന്ന സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്ക് സിപിഎമ്മിന്റെ കൈകളില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കെ.പി സി സി അംഗം കെ.കെ വിശ്വനാഥന്. നിലവിലെ ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് നിക്കമെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട വ്യക്തിയെന്നും കെ.കെ വിശ്വനാഥന് ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും ആവശ്യം.അടുത്തകാലത്ത് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലേക്ക് ചെക്കേറിയ പി വി ബാലചന്ദ്രന് അഭയം നല്‍കാനാണ് ബാങ്ക് അഡ്മിനിട്രേറ്റിവ് ഭരണത്തിലാക്കാന്‍ സി പി എമ്മുമായി ചേര്‍ന്ന് ചിലര്‍ നീക്കം നടത്തുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം ജില്ല മുഴുവന്‍ വ്യാപിച്ചു കൊണ്ട് 41 തസ്തികള്‍ക്ക് പുതുതായി സഹകരണ വകുപ്പിനോട് അപേക്ഷിച്ചിട്ടുണ്ട്.ഒരു തസ്തികക്ക് 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ബത്തേരിയില്‍ മാത്രം കോണ്‍ഗ്രസിനു പൂര്‍ണ്ണ വിജയ സാധ്യതയുണ്ടായിരുന്ന 5 സഹകരണ സംഘങ്ങളാണ് തെരഞ്ഞെടുപ്പ് നടത്താതെ ദല്ലാളന്മാര് സിപിഎമ്മിന്റെ കൈകളിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.പ്രശ്നം ഗൗരവത്തിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കണമെന്നും വിശ്വനാഥന് ആവശ്യപ്പെട്ടു.
- Advertisement -
- Advertisement -