ആസ്റ്റര്‍ – ടെഫ വില്ലേജ് നിവാസികള്‍ക്കുള്ള സൗജന്യവീടുകളുടെ സമര്‍പ്പണം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.തെക്കേപ്പുറം എക്സ്പ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷനും സംയുക്തമായി നിര്‍മ്മിച്ചു നല്കിയ 20 വീടുകളുടെ
രേഖകളുടെ വിതരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മെഡിക്കല്‍ ക്യാമ്പ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറും നിര്‍വ്വഹിച്ചു.
2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വയനാട് ജില്ലയിലെ 50 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 30 വീടുകളുടെ താക്കോല്‍ ഇതിനോടകം നടന്നു കഴിഞ്ഞു. ഇതില്‍ 20 വീടുകളാണ് പനമരം പഞ്ചായത്തിലെ കരിമ്പുമ്മല്‍ പ്രദേശത്തു ക്ലസ്റ്റര്‍ ഹോമായി പണികഴിപ്പിച്ചത്. എല്ലാ മഴക്കാലങ്ങളിലും വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നിരുന്ന കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടുകള്‍ നല്‍കിയത്.ആസ്റ്റര്‍ – ടെഫ വില്ലേജിന്റെ കോര്‍ഡിനേറ്റര്‍ കെ എം നസീര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്മാന് ആദം ഓജി അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന് സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിമും റിപ്പോര്‍ട്ട് അവതരണം ആസ്റ്റര്‍ -ടെഫ വില്ലേജ് വൈസ് ചെയര്മാന് യൂനസ് പി വി യും നിര്‍വഹിച്ചു. ആസ്റ്റര്‍ – ടെഫ വില്ലേജ് ട്രഷറര്‍ നൗഷാദ് തൈക്കണ്ടി നന്ദി പ്രകാശിപ്പിച്ചു.
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Prev Post