- Advertisement -

- Advertisement -

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും

0

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന്  ഈ മാസം 29 ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 29ന് രാവിലെ 7 മണിക്ക് കല്‍പ്പറ്റയില്‍ നിന്നും 8 മണിക്ക് മീനങ്ങാടിയില്‍ നിന്നും ബത്തേരിയിലേക്ക് സൈക്ലത്തോണ്‍ നടത്തും. തുടര്‍ന്ന് ബത്തേരിയില്‍ നടത്തുന്ന പുകയില വിരുദ്ധ സന്ദേശ റാലിയില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള എന്‍എസ്എസ്,എന്‍സി സി കേഡറ്റുകളും,ജില്ലയിലെ ദന്ത ഡോക്ടര്‍മാരും പങ്കെടുക്കുമെന്നും ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം എം എല്‍എ ഐ.സി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്യുമെന്നും പുകയില വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page