ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളില്‍ പൂച്ച കുടുങ്ങി. ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി.വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടിന്റെ വാഹനത്തിന്റെ എഞ്ചിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. സിവില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് പൂച്ച കരയുന്നതു കേട്ട ഡ്രൈവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
- Advertisement -
- Advertisement -