ഫോണ്‍ വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ചങ്ങനാശ്ശേരി പാതിരാപുരം സ്വദേശി നവാസ് (33) ആണ് സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളോട് നിരന്തരമായി അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുള്ളത്. പോലീസ് ആണെന്ന വ്യാജേനെയാണ് തട്ടിപ്പ് നടത്താറുള്ളത്. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
- Advertisement -
- Advertisement -