- Advertisement -

- Advertisement -

ഗിരീഷ് കാരാടിയുടെ നാടകങ്ങള്‍ മൂന്ന് പതിറ്റാണ്ടിന്റെ നാടക സപര്യ

0

സ്‌കൂള്‍ കലോത്സവ വേദികളില്‍ നാടക സപര്യയുടെ 30 വര്‍ഷം പിന്നിട്ട് ഗിരീഷ് കാരാടി. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിനയത്തോടൊപ്പം നാടകം സംവിധാനം ചെയ്തു തുടങ്ങിയതാണ് ഗിരീഷ് കാരാടി. നീണ്ട 30 വര്‍ഷത്തെ നാടക കലാ ജീവിതത്തിന്നിടയ്ക്ക് കുട്ടികളുടെ നാടകം, അമേച്വര്‍, പ്രെഫഷണല്‍ നാടകങ്ങള്‍ ഉള്‍പ്പടെ 500 ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ കലോത്സവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനം ചെയ്ത നാടകങ്ങള്‍ 15 ഓളം തവണയാണ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. മൂന്നുതവണ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും ഒടുവില്‍ ഇ്ന്ന് കുപ്പാടി ഗവ.ഹൈസ്‌കൂളിനെ നാടകത്തില്‍ ഒന്നാമതെത്തിച്ച എലിപ്പെട്ടി എന്ന നാടകവുമായാണ് സംസ്ഥാനതല മത്സരത്തിന് പോകുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page