കൽപ്പറ്റ കൈനാട്ടി മുതൽ – മടക്കിമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഉണങ്ങിയതും ചുവട് ദ്രവിച്ചതുമായ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാലപ്പഴക്കം മൂലം ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മരങ്ങൾ.പൊതു നിരത്തുകളുടെ അരികിൽ അപകടഭീഷണിയിലുള്ള മരങ്ങൾ,ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റുന്നതിന് ജില്ലാ ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതോടെ അപകട ഭീഷണിയുണ്ടാക്കുന്ന മരം മുറിച്ചു നീക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
- Advertisement -
- Advertisement -