ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവഴിച്ച് പ്രവൃത്തികള്‍ പുരോഗമിക്കുന്ന
പള്ളിക്കുന്ന് വെണ്ണിയോട് റോഡിലെ മൈലാടി ഭാഗത്താണ് ആവശ്യമായ ഡ്രൈനേജ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.തകര്‍ന്ന റോഡിന്റെ പ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്.പ്രവൃത്തികള്‍ ഇപ്പോഴും പാതിവഴിയിലാണ്.മഴക്കാലത്തിന് മുന്‍പ് ഡ്രൈനേജ് സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രദേശവാസികള്‍ അധികൃതരോടും കരാറുകാരനോടും പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ചതാണ് വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്സമീപത്തെ വീടുകള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. അടിയന്തിരമായി ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്
- Advertisement -
- Advertisement -