- Advertisement -

- Advertisement -

ദേശീയ ജൈവ വൈവിധ്യ ദിന ജില്ലാതല ഉദ്ഘാടനം

0

ദേശീയ ജൈവ വൈവിധ്യ ദിനം  മാനന്തവാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ചേര്‍ന്ന് 3 ലക്ഷം രൂപ ചിലവില്‍ കരിന്തിരിക്കടവ് മുതല്‍ ഇല്ലത്തുവയല്‍ വരെ പുഴയോരത്ത് മരത്തൈകള്‍ നടുന്നതിനും ഇരിപ്പിടങ്ങളും നടപ്പാതകളും നിര്‍മ്മിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മാര്‍ഗരറ്റ് തോമസ് അദ്ധ്യക്ഷയായിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശ്രീരാജ് പി,  ബിഎംസി കണ്‍വീനര്‍ കെ.ജെ.ജോസ്. എ.പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page