ദൊട്ടപ്പൻകുളത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥീരികരിച്ചു.പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. കടുവ ഭീതിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ.ജനവാസ കേന്ദ്രത്തിൽ കൃഷിയിടത്തിൽ കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി.സുൽത്താൻ ബത്തേരി പൊലിസ് സ്ഥലത്തെത്തി മൈക്കിലൂടെ ജാഗ്രത നിർദ്ദേശവും പ്രദേശത്ത് നൽകി.രണ്ട് മാസമായി തുടർച്ചയായി കട്ടയാട്, ചീനപ്പുല്ല്, നേതാജി നഗർ, മാനിക്കുനി എന്നിവിടങ്ങളിൽ കടുവയെ നാട്ടുകാർ കാണാൻ തുടങ്ങിയിട്ട്. ഈ കടുവ തന്നെയാണ് ഇന്ന് ദൊട്ടപ്പൻകുളം ജനവാസ കേന്ദ്രത്തിലും കണ്ടതെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ തുരത്തിനാട്ടുകാരുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യമുയരുന്നത്. കൂടാതെ പ്രദേശത്ത് കൃഷിയിറക്കാതെ കടുവ അടക്കമുള്ള വന്യമൃഗങ്ങൾക്ക് തമ്പടിക്കാൻ സഹായകരമാകുന്ന തരത്തിൽകാടുമൂടി കിടക്കുന്ന സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.
- Advertisement -
- Advertisement -