- Advertisement -

- Advertisement -

ചെത്തുതൊഴിലാളി പന ചെത്തുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.

0

മീനങ്ങാടി സി.സി കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയായ നമ്പീശന്‍ കവല കാനാട്ട് സാബുവാണ് മരിച്ചത്.സി.സി സ്‌കൂള്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. സഹായിയായ പ്രകാശന്‍ റോഡില്‍ സാബുവിന്റെ വാഹനം കണ്ട് അന്വേഷിച്ച് പനയുടെ അടുത്ത് വന്നപ്പോഴാണ് മരത്തില്‍ സാബുവിനെ ശരീരം തളര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്. താഴെ ഇറക്കാന്‍ കഴിയാത്തതിനാല്‍ പ്രകാശന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബത്തേരി ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ നിഥീഷ് കുമാറിന്റെ നേതൃത്വത്തില്‍ 3 യൂണിറ്റും, മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തില്‍ പൊലിസ് അംഗങ്ങളും സംഭവസ്ഥലത്തെത്തി. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സാബുവിനെ പനയുടെ മുകളില്‍ നിന്ന് താഴെ ഇറക്കുകയും ബത്തേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സാബു മരണപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page