- Advertisement -

- Advertisement -

സ്വര്‍ണവില കുതിക്കുന്നു; പവന് 280 രൂപ കൂടി വര്‍ധിച്ചു

0

ഇന്നും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37640 രൂപയായി.

ഇന്നലെ 320 രൂപയായിരുന്നു വര്‍ധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4705 രൂപയായി. ഇന്നലെ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page