ട്രൂ കോളര്‍ ആപ്പ് ഇല്ലാതെ ഇനി മുതല്‍ വിളിക്കുന്നരുടെ പേര് സ്ക്രീനില്‍ തെളിയും.സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേരാണ് ഫോണ്‍ സ്ക്രീനില്‍ തെളിയുക. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. പ്രാരംഭനടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി.ഡി.വഗേല പറഞ്ഞു. മൊബൈല്‍ ഫോണില്‍ വിളിക്കുന്നവരുടെ പേര് ട്രൂകോളര്‍ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നു. ട്രൂകോളറും പുതിയ സംവിധാനവും: ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍നിന്നു കോള്‍ വന്നാല്‍ പേരു ദൃശ്യമാക്കുന്ന ട്രൂകോളര്‍ സ്വകാര്യ ആപ് ആണ്. ട്രൂകോളര്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതില്‍ ഒരുപോലെ ഏറ്റവും കൂടുതല്‍ വരുന്ന പേരാണു ട്രൂകോളര്‍ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തില്‍ തിരിച്ചറിയല്‍രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോള്‍ ഫോണില്‍ ദൃശ്യമാകുക.
- Advertisement -
- Advertisement -