- Advertisement -

- Advertisement -

കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

0

കെ.പി.സി.സി ജനറല്‍ സെക്രട്ടറിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ വിതരണത്തില്‍ ക്രമക്കേടുകള്‍ ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാമിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ പി.ആര്‍.ജനാര്‍ദനന്‍, ടി.എസ്.കുര്യന്‍ എന്നിവരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ അന്വേഷണം തുടരുകയാണ്.

ഇതിനിടെയാണ് ജനാര്‍ദ്ദനനും കുര്യനും മറ്റു ചിലര്‍ക്കൊപ്പം വയനാട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഈ അച്ചടക്ക ലംഘനം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പിനു കാരണമായതായി കെപിസിസിയുടെ സസ്പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു. വായ്പകളില്‍ ക്രമക്കേട് നടത്തിയ കെ.കെ.അബ്രഹാമിന്റെ വീട്ടുപടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നായിരുന്നു ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബാങ്ക് ഭരണസമിതി അംഗങ്ങള്‍ കൂടിയാണ് നടപടി നേരിട്ട പി.ആര്‍.ജനാര്‍ദനനും, ടി.എസ്.കുര്യനും.

Leave A Reply

Your email address will not be published.

You cannot copy content of this page