- Advertisement -

- Advertisement -

തരുവണയില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

0

ഫ്രീസറില്‍ സൂക്ഷിച്ച കാലാവധി കഴിഞ്ഞ മാംസ്യ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തരുവണ സ്റ്റാര്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കാരയാട്, ജോണ്‍സണ്‍, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page