- Advertisement -

- Advertisement -

കൊലപാതകത്തിന്റെ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

0

 

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലിസ് തീരുമാനം. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുള്ള സാഹചര്യത്തിലാണ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള പ്രതികളുമായി അമ്പേഷണ സംഘം അടുത്ത ദിവസം കര്‍ണാടകയിലേക്ക് തിരിക്കും.
കേസിലെ പ്രധാന പ്രതിയുടെ ബിസിനസ് ഇപ്പോഴും ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ടന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവര്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിക്കുന്നത്. കേസിലെ പ്രധാന പ്രതിയുടെ ബിസിനസ് ഇപ്പോഴും ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page