മെയ് മാസം പകുതി പിന്നിട്ടിട്ടും ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാതെ കെ എസ് ആര് ടി സി ജീവനക്കാര്‍. കെ എസ് ആര് ടി സി നയത്തില്‍ ഭരണകക്ഷി തൊഴിലാളികള്‍ക്കിടയിലും പ്രതിഷേധം പുകയുന്നു.ശമ്പളം വൈകുന്നതിന്നാല് വിവിധങ്ങളായ പ്രശ്നങ്ങളാണ് ജീവനക്കാര്‍ നേരിടുന്നത്. മാനേജ്മെന്റിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇനി എന്ന് ശമ്പളം ലഭിക്കുമെന്ന ഉറപ്പും ആരും നല്‍കുന്നില്ല. പലരുടെയും ബാങ്ക് വായ്പ തിരിച്ചടവുകള്‍ മുടങ്ങി. ഇതുകാരണം ഇനി ശമ്പളം ലഭിക്കുമ്പോള്‍ ഒന്നിച്ച് രണ്ട് മാസത്തെ അടവും പലിശയും ബാങ്കുകള്‍ പിടിക്കുമ്പോള്‍ ഉപജീവനത്തിന് പണമില്ലാത്ത അവസ്ഥയാണ് ജീവനക്കാര്‍ക്ക് ഉണ്ടാകുന്നത്. പലരോടും കൈ വായ്പ വാങ്ങിയാണ് സാധാരണക്കാരായ ജീവനക്കാര്‍ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതം ഇതിലും ദുരിതമാണ്.
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.
Next Post