ഒറ്റമൂലി വൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫിനും സംഘത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തില്‍ കര്‍ണാടകയിലെ കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ബത്തേരി സ്വദേശിയായ യുവാവിന്റെ കുടുംബം. ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി ദീപേഷിന്റെ മരണത്തില്‍ ഷൈബിന് അഷ്റഫിനും സംഘത്തിനും പങ്കുണ്ടെന്നാരോപിച്ചാണ് യുവാവിന്റെ അമ്മ കനകവും രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപേഷിന്റെ ഭാര്യ ജിസ ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. ബത്തേരിയില്‍ 2015 ല്‍ നടന്ന വടംവലി മത്സരത്തില്‍ ഒറ്റമൂലി വൈദ്യന്കൊല കേസിലെ മുഖ്യ സൂത്രധാരകന്‍ ഷൈബിന് അഷ്റഫ് പിന്തുണച്ച ടീമിനെ ദീപേഷിന്റെ ടീം തോല്പിച്ചിരുന്നു. ഇതിനെ ചൊല്ലി പിന്നീട് ഷൈബിനും സംഘവും ദീപേഷിനെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി മര്‍ദിച്ച് പാതയോരത്ത് തളളിയെന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായി. പിന്നീട് കുടുംബവുമായി ജീവിച്ചിരുന്ന ദീപേഷിനെ 2020 മാര്‍ച്ചില്‍ കര്‍ണ്ണാടകയിലെ കുട്ട എന്ന സ്ഥലത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ നീന്തലറിയാവുന്ന ദീപേഷ് മുങ്ങി മരിക്കില്ല എന്ന് ഉറപ്പിച്ച് പറയുന്നു കുടുംബം. അന്നേ ഞങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നതായി അമ്മ കനകം പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ പരാതിയുമായി ദീപേഷിന്റെ ഭാര്യ ജിസയും രംഗത്തെത്തിയിരുന്നു. ദീപേഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഷൈബിന് അഷ്റഫിന്റെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഷൈബിന് അഷ്റഫ് ബ്ലൂ പ്രിന്റ് തയാറാക്കി കൊന്നു എന്നാരോപിക്കപ്പെടുന്ന മുക്കം സ്വദേശി ഹാരിസിന്റയും മറ്റൊരു യുവതിയുടെയും ദുരൂഹമരണം നടന്ന് ഒരു മണിക്കൂറിനുള്ളിലാണ് ദീപേഷിന്റെയും ദുരൂഹ മരണം നടന്നത് എന്നും സൂചനകളുണ്ട്.
- Advertisement -
- Advertisement -