- Advertisement -

- Advertisement -

മൈസൂര്‍ ശ്രി ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ വെള്ളകടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

0

മൈസൂരു ശ്രീ ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനിലെ(മൃഗശാല) താര എന്ന വെള്ള കടുവയാണ് ഏപ്രില്‍ അവസാനവാരത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മരെന്ന് സുവേളജിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ പറഞ്ഞു. എട്ട് വയസ്സ് പ്രായമുള്ള വെള്ള കടുവയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും ചത്ത് പോകുകയായിരുന്നു.രണ്ട് വെള്ള കടുവകളാണ് ഇവിടെയുള്ളത്.കടുവയെയും കുഞ്ഞുങ്ങളെയും ഇരുപത്തിനാല് മണിക്കൂറും മൃഗശാല അധികൃതര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ നിരിക്ഷിക്കുന്നുണ്ട്. മൃഗശാലയിലെത്തുന്ന സഞ്ചാരികളുടെ ശല്യം കടുവയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബാധിക്കതിരിക്കാന്‍ പ്രത്യേക സംവിധാനത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കടുവയും കുഞ്ഞുങ്ങളും പൂര്‍ണ്ണ ആരോഗ്യവാനകുന്നതോടെ സഞ്ചാരികള്‍ക്ക് കടുവയെ സന്ദര്‍ശിക്കുന്നതിന് സൗകര്യം ഒരുക്കും 1892ലാണ് മൈസൂര്‍ നഗരത്തില്‍ 250 ഏക്കറിലാണ് ശ്രി ചാമരാജേന്ദ്രസുവോളജിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page