- Advertisement -

- Advertisement -

സഫ്‌നാദിന്റെ വീട് നിര്‍മ്മാണ പൂര്‍ത്തീകരണം ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ

0

 

സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗം മേപ്പാടി മാങ്കുന്ന് സ്വദേശി സഫ്‌നാദിന്റെ വീട് നിര്‍മ്മാണം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പൂര്‍ത്തീകരിച്ച് നല്‍കും. വീട് നിര്‍മ്മാണ പൂര്‍ത്തീകരണം ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത വിവരം ജില്ലാ സെക്രട്ടറി കെ.റഫീഖും പ്രസിഡണ്ട് കെ.എം. ഫ്രാന്‍സിസും സഫ്‌നാദിന്റെ താമസസ്ഥലത്തെത്തി സഫ്‌നാദിനേയും രക്ഷിതാക്കളേയും അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, കല്‍പ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീന്‍, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ അര്‍ജ്ജുന്‍ ഗോപാല്‍, പി.ജംഷീദ്, ബ്ലോക്ക് ട്രഷറര്‍ എം.കെ.റിയാസ്, പി.സി.ഹരിദാസ് തുടങ്ങിയവരും ഒപ്പമുണ്ടായി.

വളരെ പെട്ടെന്ന് തന്നെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം. നിര്‍ണ്ണായക സമയത്ത് ഹെഡറിലൂടെ ഗോള്‍ നേടി കേരളത്തെ വിജയത്തിലേക്കെത്തിച്ച താരമാണ് സഫ്‌നാദ്. സഫ്‌നാദിന്റെ പഠനത്തിനും ജോലിക്കും ആവശ്യമായ സഹായവും ഡി.വൈ.എഫ്.ഐ നല്‍കും.

Leave A Reply

Your email address will not be published.

You cannot copy content of this page