ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിന്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഞ്ഞില്‍ നനഞ്ഞുതിര്‍ന്ന സന്ധ്യയില്‍ പൂമഴയായി പെയ്തിറങ്ങിയ വരികളില്‍. കല്‍പ്പറ്റയിലെ എന്റെ കേരളം പ്രദര്‍ശന വേദിയിലെ നിറഞ്ഞ സദസ്സും ഷഹബാസിന്റെ മാന്ത്രിക ഗസലുകളില്‍ ഇമ്പമുളള പാട്ടുകളില്‍ കോരിത്തരിച്ചു നിന്നു.ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തില്‍ നറുനിലാവ് വിരിഞ്ഞ രാവ് പടരുന്നത് വരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. ഓടക്കുഴല്‍ മാന്ത്രികന് രാജേഷ് ചേര്‍ത്തലയടക്കം പ്രമുഖരാണ് ഷഹബാസിന് പിന്നണി സംഗീതം നല്‍കിയത്.
- Advertisement -
- Advertisement -