- Advertisement -

- Advertisement -

വൃത്തിഹീനവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായി  പൊതു ശൗചാലയം

0

തലപ്പുഴയിലെ പൊതു ശൗചാലയം വൃത്തിഹീനവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായി മാറുന്നു.ടൗണില്‍ നിര്‍മ്മിച്ച ഇ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമായി പൂട്ടിക്കിടക്കുകയാണ്. ഇതിനുശേഷം ഇവിടെ നിര്‍മ്മിച്ച ടോയ്‌ലറ്റുകളടങ്ങിയ കെട്ടിടം വൃത്തിഹീനവും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. ടോയ്‌ലറ്റുകള്‍ വൃത്തിയാക്കി മതിയായ അറ്റകുറ്റപ്പണികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ആവശ്യത്തിനുള്ള വെള്ളത്തിന്റെ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ മാസങ്ങളോളം ആരും തന്നെ ഇത് ഉപയോഗിക്കാതെയായി .തുടര്‍ന്നാണ് ഇത് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുന്നത്. സന്ധ്യയാകുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ് ഇവിടം.പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കി അത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിലുള്ള അധികൃതരുടെ കാര്യക്ഷമതയില്ലായ്മയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page