- Advertisement -

- Advertisement -

ഭൂമി തരം മാറ്റം അപേക്ഷകള്‍ പരിഹരിക്കുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ്

0

 

ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളില്‍ ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ.ഗീത കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.അര്‍ഹരായവര്‍ക്ക് അനുമതി നല്‍കും. എന്നാല്‍ സമീപ പ്രദേശങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തരം മാറ്റത്തിന് അനുമതി നല്‍കില്ല.ജില്ലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം അനുവദിക്കില്ലന്നും കലക്ടര്‍ പറഞ്ഞു.

മഴക്കാലത്തിന് മുമ്പ് പ്രളയ സാധ്യത പ്രദേശങ്ങള്‍ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ നടത്തുമെന്നും ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞറത്തറ കെന്‍സയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ വിഷയം കോടതിയിലാണന്നും കലക്ടര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page