സത്യസായി സേവാസംഘടനയുടെ നേതൃത്വത്തില്‍ ബത്തേരി സര്‍വ്വജന ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്തനിവാരണ മാര്‍ഗങ്ങളെ കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി ബത്തേരി നഗരസഭാ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. സത്യസായി സേവാസമിതി ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട് അധ്യക്ഷനായിരുന്നു. എ.കെ കരുണാകാരന്, ബാബു പഴുപ്പത്തൂര്‍, ഇ.കെ ശെല്‍വരാജ്, രാംദയാല്‍, ഭാസ്ക്കരന്‍ മാസ്റ്റര്‍, നവീന്പോള് തുടങ്ങിയവര്‍ സംസാരിച്ചു. പ്രായോഗിക പരിശീലനവും തിയറിയും ഉള്‍പ്പെടുത്തിയാണ് പരീശിലനം.
- Advertisement -
- Advertisement -