- Advertisement -

- Advertisement -

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും മന്ത്രി എ.കെ ശശിന്ദ്രന്‍

0

 

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്കെന്ന് മന്ത്രി എ.കെ ശശിന്ദ്രന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്  നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു അധ്യക്ഷനായിരുന്നു.പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പച്ചക്കറിതൈ വിതരണം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എഫ് ഷേര്‍ലി പദ്ധതി വിശദീകരിച്ചു.ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയ പ്രതിനിധികളും പരിപാടിയില്‍ സംസാരിച്ചു.

കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്ന് വഴി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ കാര്‍ഷിക അവബോധം, കാര്‍ഷിക സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണിതിതെന്നും ഓരോ വീടുകളിലും കൃഷി വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ എല്ലാ  കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മന്ത്രിസഭയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

Leave A Reply

Your email address will not be published.

You cannot copy content of this page