- Advertisement -

- Advertisement -

ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍

0

 

സ്‌കൂള്‍ തുറക്കലിന് ജൂണ്‍ ഒന്നിന് വിപുലമായ പ്രവേശനോത്സവം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.2022-23 വര്‍ഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായതായി മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 28ന് തലസ്ഥാനത്ത് നടത്തും.

288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ സമന്വയ സോഫ്റ്റുവെയറില്‍ മാറ്റം വരുത്തും. സര്‍ക്കാര്‍ സ്‌കൂളുകളിലും 3365 എയിഡഡ് സ്‌കൂളുകളിലും അടക്കം ആകെ 7077 സ്‌കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിലെ യൂണിഫോം സ്‌കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണം.

എസ്എസ്എല്‍സി പരീക്ഷയ്ക്കായി പരീക്ഷാ മാന്വല്‍ തയാറാക്കും. സ്‌കൂള്‍ പ്രവൃത്തികള്‍ക്കായി സ്‌കൂള്‍ മാന്വലും തയാറാക്കും. സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉച്ചഭക്ഷണം നല്‍കും. 12,306 സ്‌കൂളുകളിലാണ് ഉച്ചഭക്ഷണം നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നല്‍കും. വിപുലമായ പോഷകാഹാരം കുട്ടികള്‍ക്കു നല്‍കും. എല്ലാ സ്‌കൂളിലും പച്ചക്കറി കൃഷി നടത്തും.

എല്ലാ സ്‌കൂളിലും പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരിക്കും. സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്‌കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യാവുന്നതാണെന്നു മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page