- Advertisement -

- Advertisement -

ന്യായമായ വിലയില്ല; പ്രതിസന്ധിയിലായി എണ്ണപ്പന കര്‍ഷകര്‍

0

നല്ല വരുമാനം പ്രതീക്ഷിച്ചാണ് പലരും നെല്‍വയലുകളിലും തോട്ടങ്ങളിലും എണ്ണപ്പന കൃഷി ആരംഭിച്ചത്.എന്നാല്‍ ഒരു കിലോ എണ്ണപ്പന കുരു കൊടുത്താല്‍ 10 രൂപ പോലും കിട്ടാത്ത അവസ്ഥയാണ് .ഇത് കര്‍ഷകരെ ഏറെ നിരാശപ്പെടുത്തുന്നു.പത്തും പതിനെഞ്ചു വര്‍ഷമായ നിരവധി എണ്ണപ്പനകള്‍ ജില്ലയിലെ വിവിധയിടങ്ങളിലുണ്ട്. വന്‍ വില കൊടുത്താണ് കര്‍ഷകര്‍ തൈകള്‍ വാങ്ങിച്ചത്.ക്രൂഡ് ഓയില്‍, പെയിന്റ് നിര്‍മ്മാണം ഷീറ്റ് നിര്‍മ്മാണംതുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇവയുടെ കായ്കള്‍ സംഭരിക്കാനുള്ള സ്ഥലങ്ങള്‍ കുറഞ്ഞതാണ് കര്‍ഷകര്‍ക്ക് പ്രായസമായിരിക്കുന്നത്.

സംഭരണശാലകള്‍ അടുത്തൊന്നും ഇല്ലാത്തതും ഇടവിളയായി കൃഷി ചെയ്യുന്ന ആളുകളെ നിരാശപ്പെടുത്താന്നു .സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഇതിന് വേണ്ട രീതിയിലുള്ള പ്രോല്‍സാഹനവും ലഭിക്കാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി .പലരും ഇപ്പോള്‍ എണ്ണപ്പന വെട്ടി ഒഴിവാക്കുന്ന അവസ്ഥയാണ്. തോട്ടങ്ങളില്‍ ഇപ്പോള്‍ കാഴ്ചവസ്തുവായി മാത്രം നിലനില്‍ക്കുന്ന ഇവകള്‍ മറ്റ് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.ഇവയുടെ ചില്ലകള്‍ തണലാകുന്നതാണ് പ്രായസത്തിന് കാരണം..
അതെ സമയം ആന പന്നിയടക്കമുള്ള വന്യമൃഗങ്ങള്‍ എണ്ണപ്പന കൃഷി നശിപ്പിക്കാറില്ല. ഇവയുടെ പട്ടയുടെ അറ്റത്തും കായയുടെപുറത്തും നിറഞ്ഞ് നില്‍ക്കുന്ന മുള്ളുകള്‍ കാരണം ഈ കൃഷികളെ നശിപ്പിക്കാന്‍ മുതിരാറില്ല. ഇത്തരത്തിലുള്ള അനുകൂല ഘടകങ്ങള്‍ കൊണ്ടാണ് കര്‍ഷകര്‍ പലരും എണ്ണപ്പന കൃഷിയിലേക്ക് തിരിഞ്ഞത്..

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ കൃഷിക്ക് താങ്ങുവില ഉറപ്പാക്കാനും സബ്‌സിഡി നല്‍കി കൃഷിയെ പ്രോത്സാപ്പിക്കാനും പുതിയ സംഭരണശാലകള്‍ തുറക്കാനുമുള്ള നടപടികള്‍ കൈകൊള്ളമെന്നാണ് പനമരത്തെ എണ്ണപ്പന കൃഷി ചെയ്യുന്ന കര്‍ഷകര്‍ പറയുന്നത് പനമരം പഞ്ചായത്തിലെ 9 വാര്‍ഡ് താഴെ പരക്കുനി 20 വാര്‍ഡ് മേലെ എടത്തും കുന്ന് എന്നി പ്രവേശങ്ങളിലാണ് എണ്ണപ്പന ക്യഷി വ്യാപകമായിട്ടുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page