കല്‍പ്പറ്റ കൈനാട്ടിയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ഒരാഴ്ചയോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം നിലവില്‍ വരും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്.മെയ് 1 മുതല്‍ കല്‍പ്പറ്റയില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്നും കല്‍പ്പറ്റയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക് ജംഗ്ഷന്, പിണങ്ങോട് ജംഗ്ഷന് എന്നിവിടങ്ങളില്‍ നഗരസഭ ഓട്ടോമാറ്റിക് സിഗനല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു.കല്‍പ്പറ്റ ട്രാഫിക് അഡൈ്വസറി സമിതിയുടെ പരിഷ്കാരങ്ങള്‍ കൂടി നടപ്പാക്കുന്നതോടെ നഗരത്തിലെ ഗതാഗതം സുഗമമാവും.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കും, ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിവസോന കൈനാട്ടി ജംഗ്ഷനിലെത്തുന്നത്.ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാവാറുണ്ട്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തേക്കുള്ള ബസ് വെയിറ്റിംഗ് ഷെഡ് നേരത്തെ നഗരസഭ മാറ്റി സ്ഥാപിച്ചിരുന്നു. ഇതോടെ കൈനാട്ടി ജംഗ്ഷനിലെ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും ഇല്ലാതെയാവും.കല്‍പ്പറ്റ,സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും ഓട്ടോമാറ്റിക് സിഗനലുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇലക്ട്രിഫിക്കേഷന് പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തിന്റെ സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗനല്‍ യാഥാര്‍ത്ഥ്യമാവും. മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതോടെ വാഹനാപകടങ്ങളും നിയമലംഘനങ്ങളും ഗണ്യമായി കുറയും.
- Advertisement -
- Advertisement -