കല്‍പ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പ്രമോഷന് ഓഫ് എക്സലന്റ്സ് എമങ്ങ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, ദേശീയ ഹരിതസേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സി. ജയരാജന്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ പവിത്രന് എന്നിവര്‍ സംസാരിച്ചു. നേതൃത്വ പരിശീലനത്തില്‍ പരിശീലകനായ ഡോ.എന്‍.വി.സഫുറള്ള ക്ലാസ്സടുത്തു. പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരുടെ ക്ലാസുകള്‍, മുഖാമുഖം, പഠന യാത്രകള്‍, പ്രകൃതി പഠന ക്യാമ്പുകള്‍, മത്സരങ്ങള്‍ മുതലായവ നടത്തും. ഈ വര്‍ഷം 40 വിദ്യാര്‍ത്ഥികളെയാണ് പ്രോഗ്രാമിന്റെ ഭാഗമാവാന്‍ തിരഞ്ഞെടുത്തത്.
- Advertisement -
- Advertisement -