- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*വാഹനം ആവശ്യമുണ്ട്*

വില്ലേജ് ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിനായി ആറ് മാസ കാലയളവിലേക്ക് 10 വാഹനങ്ങള്‍ ആവശ്യമുണ്ട്. മാസം 2000 കിലോമീറ്റര്‍ എന്ന നിരക്കില്‍ വാഹനത്തിന്റെ മാസ വാടക സംബന്ധിച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ 4 ന് ഉച്ചയ്ക്ക് 2 നകം കളക്ട്രേറ്റില്‍ ലഭിക്കണം. ഫോണ്‍ 04936202251.

*ഗതാഗതം നിരോധിച്ചു*

കല്‍പ്പറ്റ മേപ്പാടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ രണ്ടു മുതല്‍ 18 വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി ഭാഗത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ കല്‍പ്പറ്റ ചുണ്ടേല്‍ മേപ്പാടി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണ്.

 

എം എല്‍ എ ഫണ്ടനുവദിച്ചു

ഒ.ആര്‍ കേളു എം. എല്‍. എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ചുള്ളി ആയിരം വെട്ടി കോളനി റോഡ് കോണ്‍ക്രീറ്റിന് 40 ലക്ഷം രൂപ അനുവദിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരംമുക്കില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍(ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 22 വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573
ഫോണ്‍:04942665489, 8848346005, 9846715386, 9645988778, 9746007504

*ഹ്വസ്വചിത്രം പ്രകാശനം ചെയ്തു*

പാലിയേറ്റീവ് വളണ്ടിയേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഒരു തണലാവുക’ ഹ്വസ്വചിത്രം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയാസേനന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി. സ്മിത ,കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പി. അസൈനാര്‍, സെക്രട്ടറി എം. വേലായുധന്‍,വനിതാ വിംഗ് പ്രസിഡന്റ് ബി.ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

*ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക നിയമനം*

ജില്ലയിലെ വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍/സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വയനാട് ജില്ലാ ആരോഗ്യവകുപ്പില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട സൈക്യാട്രിസറ്റ് /എം.ബി.ബി.എസ് ഡോക്ടറുടെ തസ്തികയിലേക്കും താല്‍ക്കാലികടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 4 ന് രാവിലെ 10.30 ന് ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി.ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.ഫോണ്‍: 04935 240 390

യോഗ്യത: ഡോക്ടര്‍/സൈക്യാട്രിസ്റ്റ് – (എം.ബി.ബിഎസ്, ടി എം.സി രജിസ്ട്രേഷന്‍(സൈക്യാട്രിസ്റ്റ്,സൈക്യാട്രി പി ജി ഉള്ളവര്‍ക്ക് മുന്‍ഗണന).

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – (എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പിജിഡിസിപി,ആര്‍ സി ഐ രജിസ്ട്രേഷന്‍).

സൈക്യാട്രിസ്റ്റ്/എം.ബി.ബി.എസ് ഡോക്ടര്‍- ടിഎംസി.രജിസ്ട്രേഷന്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ സൈക്യാട്രിസ്റ്റ്.

*സൗര വൈദ്യുത നിലയങ്ങള്‍ സബ്സിഡി ലഭിക്കും*

സൗര വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 40% സബ്സിഡിയും കാര്‍ഷിക മേഖലയിലെ പമ്പുകള്‍ക്ക് സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് 60 % സബ്സിഡിയും നല്‍കുന്നു. താല്‍പ്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, ആധാര്‍, അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ അടക്കാന്‍ സ്മാര്‍ട്ഫോണ്‍ എന്നിവ കൊണ്ടുവരണം.www.buymysun.com എന്ന വെബ്സൈറ്റ് വഴിയോ,അനെര്‍ട്ട് ജില്ലാ ഓഫീസ് – 04936 206216,9188119412, എസ് റ്റി ഇ ആര്‍ സി മീനങ്ങാടി-9946309151,ഊര്‍ജ്ജമിത്ര, മീനങ്ങാടി -956769111119, ഊര്‍ജ്ജമിത്ര, കാവുമന്ദം -9497754848 എന്നീ സ്ഥാപനങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

*ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ രേഖകള്‍ ഹാജരാക്കണം*

ലോട്ടറി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, നോമിനിയുടെ പേര്, നോമിനിയുടെ വിലാസം തെളിയിക്കുന്ന രേഖ, എന്നിവ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം.

 

Leave A Reply

Your email address will not be published.

You cannot copy content of this page