- Advertisement -

- Advertisement -

പണിമുടക്ക് ദിനത്തില്‍ ബത്തേരി ടൗണ്‍ ശുചീകരിച്ച് നഗരസഭ

0

 

പണിമുടക്ക് ദിനത്തിലും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ശുചീകരിച്ച് നഗരസഭ. പണിമുടക്കിലായിരിന്നിട്ടും ശുചീകരണ തൊഴിലാളികള്‍ എത്തിയാണ് ടൗണിലെ മാലിന്യങ്ങള്‍ നീക്കി ശൂചീകരിച്ചത്. പണിമുടക്കിന്റെ രണ്ടാംദിനത്തില്‍ ടൗണിലുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്താണ് നഗരത്തെ നഗരസഭ ക്ലീനാക്കിയത്. എല്ലാവരും വീട്ടിലായിരുന്നപ്പോള്‍ നഗരസഭയിലെ ആറ് തൊഴിലാളികളാണ് ഇന്ന് നഗരത്തെ ശുചീകരിക്കാന്‍ ചെയര്‍മാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയത്.മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ നേടിയിട്ടുള്ള തൊഴിലാളികളാണ് ബത്തേരി നഗരസഭയിലെ ക്ലീനിങ്തൊളിലാളികള്‍.

ടൗണില്‍ പലയിടങ്ങളിലായി കൂടികിന്നിരുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്താണ് തൊഴിലാളികള്‍ മാതൃകയായത്.

Leave A Reply

Your email address will not be published.

You cannot copy content of this page