- Advertisement -

- Advertisement -

ഡിവൈഎഫ്ഐ പതിനഞ്ചാമത് ജില്ലാസമ്മേളനത്തിന് തുടക്കം

0

സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്നും നാളെയുമായി നടക്കുന്ന ഡിവൈഎഫ്ഐ പതിനഞ്ചാമത് ജില്ലാസമ്മേളനത്തിന് തുടക്കം.പൊതുസമ്മേളന നഗരിയായ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ് കൊടിയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മാനന്തവാടി പഴശി സ്മൃതിമണ്ഡപത്തില്‍ നിന്നും എത്തിയ ദീപശിഖാ ജാഥയ്ക്കും, പൊഴുതന കുട്ടിപ്പ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്നും എത്തിയ പതാക ജാഥക്കും മൂലങ്കാവില്‍ നിന്നും എത്തിയ കൊടിമര ജാഥക്കും അസംപ്ഷന്‍ ജംഗ്ഷനില്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് മൂന്ന് ജാഥയും ഒന്നിച്ച് പ്രകടനമായാണ് പൊതുസമ്മേളന നഗരിയായ സ്വതന്ത്ര മൈതാനിയില്‍ എത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പതാക പി ആര്‍ ജയപ്രകാശും , കൊടിമരം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശും , ദീപശിഖ സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബിയും ഏറ്റുവാങ്ങി.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ഫ്രാന്‍സിസ് , സെക്രട്ടറി കെ റഫീഖ്, എം വി വിജേഷ്, ഷിജി ഷിബു, ലിജോ ജോണി, സുരേഷ് താളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page