- Advertisement -

- Advertisement -

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം

0

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രമോഷൻ ഓഫ് എക്സലന്റ്സ് എമങ്ങ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ കലക്ടർ ഏ.ആർ.അജയകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി.ജി.അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ എം.സുനിൽകുമാർ, ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ, സി.ജയരാജൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.കെ.പവിത്രൻ എന്നിവർ സംസാരിച്ചു.നേതൃത്വ പരിശീലനത്തിൽ പരിശീലകനായ ഡോ.എൻ.വി.സഫുറള്ള ക്ലാസ്സടുത്തു.പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരുടെ ക്ലാസുകൾ, മുഖാമുഖം, പഠന യാത്രകൾ, പ്രകൃതി പoന ക്യാമ്പുകൾ, മത്സരങ്ങൾ മുതലായവ നടത്തും.ഈ വർഷം 40 വിദ്യാർത്തികളെയാണ് പ്രോഗ്രാമിന്റെ ഭാഗമാവാൻ തെരഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page