- Advertisement -

- Advertisement -

കിണറ്റില്‍ വിഷം കലക്കിയതായി പരാതി

0

വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ വിഷം കലക്കിയതായി പരാതി.വെണ്ണിയോട് ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന ജനകീയ ഹോട്ടലിന്റെ കിണറിലാണ് മായം കലര്‍ത്തിയത്.സംഭവത്തില്‍ കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.സ്‌ക്കൂളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമെത്തിക്കുന്നതും,നിരവധി പേര്‍ ദിവസവും ഭക്ഷണം കഴിക്കാനായി എത്തുന്ന ഹോട്ടലാണിത്.

പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഹോട്ടലായതിനാല്‍ അവിടുത്തെ ജീവനക്കാരും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ജനകീയ ഹോട്ടലിനെ തകര്‍ക്കാനായി ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം പ്രവൃത്തികളെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്. ഭക്ഷണം പാകം ചെയ്യാനായി പാത്രത്തില്‍ ശേഖരിച്ച വെള്ളത്തില്‍ പതകള്‍ ഉയരുന്നതായി കണ്ടതോടെയാണ് ഇവരില്‍ സംശയമുണ്ടാക്കിയത്.പരിശോധിച്ചപ്പോള്‍ കിണറ്റില്‍ മായം ചേര്‍ത്തതായി മനസിലായി.ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ സ്വീകരിച്ചു.കൂടുതല്‍ അന്വേഷണത്തിനായി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page