- Advertisement -

- Advertisement -

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: നാളെ മുതല്‍ അരങ്ങുണരും

0

വടുവന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 13 മുതല്‍ 17 വരെയാണ് കലോത്സവം. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ 7 വേദികളിലായാണ് രണ്ട് ദിവസങ്ങളിലായി കലാമേള നടക്കുക. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ജനറല്‍ കണ്‍വീനറായും ജിഎച്ച്എസ്എസ് എച്ച്.എം. സി പി ആലീസ്, പ്രിന്‍സിപ്പാള്‍ മിനി ഷാഹിദ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ടി കെ ബിനോയ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായും ഉള്ള വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. പ്രളയാനന്തര പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ചാണ് ഇത്തവണ ജില്ലാ കലോത്സവം നടക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page