അര കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ചുള്ളിയോട് ടൗണിന് സമീപത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ജോസഫ് ടി.എ എന്നയാളെയാണ് പിടികൂടിയത്. പൊതിയില്‍ നിന്നു കുട്ടികള്‍ക്ക് കഞ്ചാവ് എടുത്ത് കൊടുക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.ഇയാളുടെ പക്കലുണ്ടായിരുന്ന പൊതിയില്‍ നിന്നും അര കിലോയോളം കഞ്ചാവും പിടികൂടി.ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.
- Advertisement -
- Advertisement -