ബിആര്‍സി സുല്‍ത്താന്‍ ബത്തേരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ കൈരളി എന്നപേരില്‍ ശില്പശാല സംഘടിപ്പിച്ചു. ബത്തേരി ഡയറ്റ്ഹാളില് ശില്പശാലയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസ് നിര്‍വ്വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.ടി കെ അബ്ബാസ് അലി അധ്യക്ഷനായി. ബിആര്‍സി ബിപിസി സിനി സൂസന്മത്തായി, ട്രയിനര്‍ ടി രാജന് എന്നിവര്‍ സംസാരിച്ചു. ശില്പശാലയില് പരമ്പരാഗത -ശാസ്ത്രീയ കലാരൂപങ്ങളുടെ അവതരണവും വിശദീകരണവും നടത്തി. ബത്തേരി ബിആര്‍സി പരിധിയിലെ വിദ്യാലയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ഥികളാണ് ശില്പശാലയില് പങ്കെടുത്തത്.
- Advertisement -
- Advertisement -