കോട്ടത്തറ വില്ലേജില്‍പെട്ട കുറുമ്പാല കോട്ടയില്‍ അരനൂറ്റാണ്ടോളമായി കൈവശം വെച്ചു പോന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് രാമഭദ്രന് എന്ന സോമന് (74) മാര്‍ച്ച് 16 മുതല്‍ കോട്ടത്തറ വില്ലേജ് ഓഫീസ്സിന് മുമ്പില്‍ അനിശ്ചിതകാല കിടപ്പ് സമരം നടത്തും.നാല്പത് വര്‍ഷത്തോളമായി പട്ടയത്തിന് വേണ്ടി രാമഭദ്രന് നിരന്തരം അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു.നാളിതുവരേയായിട്ടും യാതൊരു വിധ ഫലവുമുണ്ടായിട്ടില്ല.ഇക്കാര്യത്തില്‍ തീരുമാനം ആകുംവരേ സമരവുമായ് മുന്നോട്ട് പോകുന്ന് വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഗഫൂര്‍ വെണ്ണിയോട്, ടി.യു.സഫീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -