- Advertisement -

- Advertisement -

കഥ പറയുന്ന ഗാലറി കാലത്തിൻ്റെ നേർരേഖകൾ – മന്ത്രി ജെ.ചിഞ്ചുറാണി

0

ആര്‍ട്ട് ഗാലറിയിലെ കഥ പറയുന്ന ചിത്രങ്ങള്‍ കാലത്തിന്റെ നേര്‍രേഖകളാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മാനന്തവാടി ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന എങ്ക്‌ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഗോത്ര ജീവിതങ്ങളെല്ലാം അടിമുടി മാറുകയാണ്. മാറുന്ന ജീവിത ക്രമത്തിലെ ഏടുകളെല്ലാം എങ്ക്‌ള ഓര്‍മ്മപ്പെടുത്തുന്നു. ഇവയെല്ലാം നാളെയുടെ അടയാളങ്ങളണ്. കലയുടെ അതിജീവനം നാളെയുടെ ചരിത്രവുമാണെന്ന് മന്ത്രി പറഞ്ഞു.

ഗോത്ര വയനാടിന്റെ തനത് ജീവിത പെരുമകളുമായി എങ്ക്‌ള എക്‌സിബിഷന്‍ മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ മാര്‍ച്ച് 12 വരെ നടക്കും. ഫോട്ടോ- പെയിന്റിങ്ങ് എക്‌സിബിഷനില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ മുപ്പതോളം ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ട പെയിന്റിങ്ങുകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

വയനാടിന്റെ വിവിധ കോണുകളില്‍ നിന്നും പലപ്പേഴായി പകര്‍ത്തിയ ജീവനുള്ള കാഴ്ചകള്‍. ഗോത്ര ജീവിതത്തിന്റെ ഉള്ളറകളില്‍ നിന്നും ക്യാന്‍വാസിലേക്ക് പകര്‍ന്ന നിറങ്ങള്‍. ഇതെല്ലാം ചേര്‍ന്നതാണ് എങ്ക്‌ള. കെ.പി. ദീപ, പ്രസീത ബിജു, എം.ആര്‍.രമേഷ് , രാജേഷ് അഞ്ചലന്‍ എന്നിവരുടെ പെയിന്റിങ്ങുകളാണ് ഫോട്ടോകള്‍ക്കൊപ്പം എക്‌സിക്‌സിബിഷനിലുള്ളത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളുടെ നിരകള്‍ ഗോത്ര വയനാടിന്റെ തനത് ജീവിത ക്രമങ്ങളെയും അടയാളപ്പെടുത്തുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രദര്‍ശനം.

ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജിനീഷ് ഇ.പി, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. സജീവന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍, വിജയന്‍ ചെറുകര, ചിത്രകാരന ജോസഫ് എം വര്‍ഗീസ്, സി.ഡി.സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page