- Advertisement -

- Advertisement -

105 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി നൈപുണ്യ മെഗാ ജോബ് ഫെയര്‍

0

 

മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിലെ തൊഴില്‍ മേളയില്‍ 105 പേര്‍ക്കാണ് തൊഴില്‍ ലഭ്യമായത്. അറുന്നോളം പേരാണ് ഇന്നലെ നടന്ന മെഗാ തൊഴില്‍ മേളയില്‍ പങ്കെടുത്തത്.3500 ഒഴിവുകളിലേക്കായി നടന്ന അഭിമുഖങ്ങളില്‍ 501 ഒഴിവുകളിലേക്ക് ചുരുക്കപ്പട്ടികയും തയ്യാറായി.50 ല്‍ അധികം കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു.അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്ലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായാണ് നൈപുണ്യ- 2022 മെഗാ തൊഴില്‍മേള സംഘടിപ്പിച്ചത്.

എഞ്ചിനീയറിങ്, ടെക്‌നോളജി, ഐ.ടി, ആരോഗ്യം, ടൂറിസം,ഓട്ടോ മൊബൈല്‍,വിദ്യാഭ്യാസം, മീഡിയ,വാണിജ്യ വ്യവസായം,സെയില്‍സ് മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കളും അഭ്യസ്ഥ വിദ്യരായ യുവതീ യുവാക്കളുമാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page