കല്‍പ്പറ്റ: കുട്ടികളെ സംരക്ഷിക്കുക അവരാണ് ഭാവിയിലെ ഇന്ത്യയുടെ നേതാക്കള്‍ എന്ന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍. കളക്ട്രേറ്റില്‍ നടന്ന ശിശുദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങള്‍ പൂന്തോട്ടത്തിലെ മൊട്ടുകളാണ് അവരെ സംരക്ഷിക്കണം, ഭാവിയില്‍ ഇന്ത്യയെ സംരക്ഷിക്കുന്ന പൗരന്മാരാണ് ഒരോ കുട്ടിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡണ്ട്, സ്പീക്കര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സ്വീകരണം നല്കി. ആഘോഷത്തിന്റെ ഭാഗമായി ഡബ്യൂ.എം.ഒ മുട്ടില്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് നടത്തി.
- Advertisement -
- Advertisement -