താന്നിക്കുന്ന് കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടവയല്‍ താന്നിക്കുന്ന് കോളനിയിലെ കൃഷ്ണന് (32) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കേണിച്ചിറ എസ്.ഐ സി.യു ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
- Advertisement -
- Advertisement -