ജീവനക്കാരുടെയും ഓടിയെത്തിയ നാട്ടുകാരുടെയും ജാഗ്രത മൂലം വലിയ ദുരന്തം ഒഴിവായി. ഇന്ന് 3 മണിക്കായിരുന്നു സംഭവം. മാനിവയല്‍ സ്വദേശിനി കൈതക്കാട്ടില്‍ പ്രജിതയുടെ പേരിലുള്ള യമഹ ലിബറോ ബൈക്കാണ് മേപ്പാടിയിലെ പെട്രോള്‍ പമ്പില്‍ കയറ്റി പെട്രോള്‍ അടിക്കുമ്പോള്‍ തീ പിടിച്ചത്്. മിഥുന് എന്ന യുവാവാണ് ബൈക്കുമായി പമ്പില്‍ എത്തിയത്. തീ ആളിപ്പടരുന്നതിനിടയില്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഒരു വിധത്തില്‍ ബൈക്ക് വലിച്ച് റോഡിലേക്ക് മാറ്റിയിട്ടതിനാല്‍ ദുരന്തം ഒഴിവായി.
- Advertisement -
- Advertisement -