- Advertisement -

- Advertisement -

സി പി എം സംസ്ഥാന കമ്മിറ്റി അംഗമായി ഒ.ആര്‍. കേളു

0

കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗമായി ഒ.ആര്‍.കേളു തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഗഗാറിന്‍, സി.കെ.ശശീന്ദ്രന്‍ എന്നിവര്‍കൊപ്പം ജില്ലയില്‍ നിന്നും ഇനി ഒ.ആര്‍.കേളുവും ഉണ്ടാവും.സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഒ.ആര്‍. കേളു ഇത്തവണ വൈത്തിരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തിരുന്നു.ഒരു തവണ തിരുനെല്ലി പഞ്ചായത്ത് അംഗമായും രണ്ട് തവണ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് തിരുനെല്ലി ഡിവഷനില്‍ നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും തിരഞ്ഞെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരിക്കെയാണ് 2016 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.കെ.ജയലക്ഷ്മിയെ 9288 വോട്ടിന് പരാജയപ്പെടുത്തിയാണ് മാനന്തവാടി മണ്ഡലത്തില്‍ ഒ.ആര്‍. കേളു ചരിത്ര വിജയം കൊയ്തത്. നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍, കേരള വെറ്ററനറി ആനിമെല്‍സ് സയന്‍സ് യൂണിവേഴ്‌സ് സിറ്റി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം. എന്നീ സ്ഥാനങ്ങള്‍ കൊപ്പം സി.പി.എം നേതൃത്വം നല്‍കി വരുന്ന ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുകൂടിയാണ് 51 കാരനായ ഒ.ആര്‍.കേളു . ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം.

Leave A Reply

Your email address will not be published.

You cannot copy content of this page