സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി കൃഷിഭവന്റെ സഹകരണത്തോടെ കുപ്പാടി വില്ലേജ് പരിധിയിലെ 200 കര്‍ഷകര്‍ക്ക് പത്തിനം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.’കൃഷികല്യാണ്‍ അഭിയാന്‍’ പദ്ധതി പ്രകാരമാണ് തൈകള്‍ വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസര്‍ സിനി, കൃഷി ഓഫീസര്‍ ടി.എസ്. സുമിന, എം. രാമകൃഷ്ണന്‍, പി.എം. തോമസ്, എ.സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -