- Advertisement -

- Advertisement -

കുടുംബശ്രീ സി.ഡി.എസ് എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം

0

ജില്ലയില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വന്‍ ഭൂരിപക്ഷം. നഗരസഭയില്‍ മൂന്നിടത്തും പതിനാല് പഞ്ചായത്തുകളിലും എല്‍.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍മാര്‍.. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 21ന് ചുമതലയേക്കും.ജില്ലയില്‍ 26 സി.ഡി.എസുകളായിരുന്നു നിലവിലുണ്ടായിരുന്നത്. മാനന്തവാടി നഗരസഭയില്‍ സി.ഡി.എസ് രണ്ടായി വിഭജിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സി.ഡി.എസുകളുടെ എണ്ണം 27 ആയി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സമാനമായി തന്നെയായിരുന്നു കുടുംബശ്രീ തിരഞ്ഞെടുപ്പ് നടന്നത്. അയല്‍കൂട്ടങ്ങളിലും എ.ഡി.എസിലും വാശിയേറീയ തിരഞ്ഞെടുപ്പ് നടന്ന ശേഷം ഇന്നലെയായിരുന്നു സി.ഡി.എസ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. ജനുവരി 26 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെക്കുകയും ഇന്നലെ നടത്തുകയുമായിരുന്നു. മാനന്തവാടിയിലെ രണ്ട് സി.ഡി.എസും കല്‍പ്പറ്റ, ബത്തേരി നഗരസഭ സി.ഡി.എസും എല്‍.ഡി.എഫിന് ലഭിച്ചു. ജില്ലയില്‍ 23 പഞ്ചായത്തുകളില്‍ 14 പഞ്ചായത്ത് എല്‍.ഡി.എഫിനും പഞ്ചായത്തുകളില്‍ യു.ഡി.എഫും ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ പങ്കിട്ടു. മേപ്പാടി, നൂല്‍പുഴ, നെന്‍മേനി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാംമ്പറ്റ, കോട്ടത്തറ, മുള്ളന്‍ കൊല്ലി, പുല്‍പള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ പങ്കിട്ടപ്പോള്‍ ജില്ലയിലെ മറ്റ് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ പങ്കിട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page