കേണിച്ചിറ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര അദാലത്തും വാകേരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ സഹകരണത്തോടെ സൗജന്യമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തി.വാകേരി ഗാന്ധിനഗര്‍ മാരമല കോളനിയില്‍ നടന്ന പരിപാടി മാനന്തവാടി ഡി.വൈ.എസ്.പി. കെ എം ദേവസ്യ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുളം വില്ലേജ് ഓഫീസര്‍ പാര്‍വ്വതി, ടി.ഇ.ഒ. ഷൈനി, ഡോ. നിഷ, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കടുത്തു. കേണിച്ചിറ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷൈജു സി, കുഞ്ഞനന്തന് ആര്, ഊരു മൂപ്പന് മാരന്, കേണിച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി
- Advertisement -
- Advertisement -